പേരാവൂർ: വിഭിന്നശേഷിക്കാരെ ചേർത്തുനിർത്തുകയും അവർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും, സമൂഹത്തിന്റെ മുഖ്യധാരയിൽ അവരെ എത്തിക്കുന്നതിന് വേണ്ടി കൂടുതൽ പദ്ധതികൾ ആലോചിക്കുമെന്നും വൈദ്യുതി പരിസ്ഥിതി പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ: സണ്ണി ജോസഫ്. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ നടത്തിയ 'ഒപ്പം' വിഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ നിഷ ബാലകൃഷ്ണൻ ,പി. പ്രഹ്ലാദൻ , ത്രേസ്യാപോൾ ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നവ്യ സുരേഷ് ,സിജ രാജീവൻ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ നൂറുദ്ദീൻ മുള്ളേരിക്കൽ , ലിസമ്മ ജോസഫ് , ജെഷ്ഷ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയിട്ടുള്ള ദീപാ ഗിരീഷ് , ജിജിജോയ്, പി.യശോദ, എ.ഷാജു, ഒ.പ്രസാദ്, സി.ഗോപാലൻ, പേരാവൂർ പഞ്ചായത്ത് മെമ്പർ ആഷ മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തോമസ് ടി.ഡി. ശിശു വികസന ഓഫീസർ ബിജി തങ്കപ്പൻ , സൂപ്പർവൈസർമാരായ ആശ എം.പി, രജിത കെ ,എന്നിവർ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായി കലാപരിപാടികൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
And, different.




















